ഓട്ടോ ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ ചങ്ങരത്ത് കുന്നുമ്മൽ സുധീഷിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. പനിയെ തുടർന്ന് സുധീഷ് ഇന്ന് രാവിലെ ചികിത്സ തേടിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയതിനുശേഷം തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃദദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.



