റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം…
ദേശീയപാത സർവീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. ന്യൂമാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. ഇന്ന് രാത്രി 8.30-നായിരുന്നു അപകടം.
കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ കുഴിയിൽ വീഴുകയായിരുന്നു.


