നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണം… ഓട്ടോ ‍ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്…

നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണത്തിൽ ഓട്ടോ ‍ഡ്രൈവർക്ക് കടിയേറ്റു. കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. ചെന്നൈ വണ്ണാരപ്പേട്ടിലാണ് സംഭവം. വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി 11കാരനാണ് റോഡിലെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ജം​ഗ്ഷനോട് ചേർന്ന സ്ഥലത്ത് ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന ഡ്രൈവറെയാണ് റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചത്. ഇയാളുടെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു.

ആളുകൾ ബഹളം വെച്ച്, വളരെ ബുദ്ധിമുട്ടിയാണ് നായ്ക്കളുടെ പിടിയിൽ നിന്ന് ഓട്ടോ ഡ്രൈവറെ രക്ഷിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button