ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന ന​ഗരി…

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല അർപ്പിച്ച് പ്രാർഥന നടത്താനായി തലസ്ഥാനത്ത് എത്തിയിരിക്കുന്നത് പതിനായിരങ്ങൾ. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ രാത്രി എട്ടുമണിവരെ ഗതാഗത നിയന്ത്രണം തുടരും. പഴുതടച്ച സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 3811 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 847 കാമറകൾ നഗരമൊട്ടാകെ 24 മണിക്കൂർ നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മോഷണം തടയുന്നതിനായി ക്ഷേത്ര പരിസരത്ത് ഷാഡോ പോലീസിൻ്റെ നിരീക്ഷണത്തിലാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം: 0471 2778942. അടിയന്തര സഹായത്തിന് 112 എന്ന നമ്പരിലും ഭക്തജനങ്ങൾക്ക് വിളിക്കാം.

Related Articles

Back to top button