പള്ളിയിൽ പുൽക്കൂടൊരുക്കാൻ എത്തിയ 15കാരന് നേരെ പീഡനശ്രമം.. പിടിയിലായത്..

പുൽക്കൂട് നിർമ്മിക്കാനെത്തിയ 15കാരന് നേരെ പീഡനശ്രമം. മുട്ടട ഹോളിക്രോസ് പള്ളിയിൽ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുൽ ജോസഫ് എന്ന 38കാരനാണ് പിടിയിലായത്. പുൽക്കൂട് പണിയാനെത്തിയ പത്താം ക്ലാസ്സുകാരന് നേരെയായിരുന്നു അതിക്രമം. കുട്ടിയെ പള്ളിയുടെ പിൻഭാഗത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനശ്രമം. രക്ഷപ്പെട്ടോടിയ വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതുൽ ജോസഫിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പള്ളി പരിപാലന സമിതി അംഗമാണ് പ്രതി.

Related Articles

Back to top button