പത്തനംതിട്ടയിൽ എടിഎം തകര്‍ത്ത് പണം കവരാൻ ശ്രമം.. ചിത്രം അടക്കം ഓഫിസിലേക്ക് ഉടനടി സന്ദേശം….
പത്തനംതിട്ടയിൽ എ ടി എമ്മിൽ മോഷണശ്രമം. ഗ്രാമീൺ ബാങ്കിൻ്റെ എടി എമ്മിലാണ് മോഷണ ശ്രമം നടന്നത്. മോഷണശ്രമം നടത്തിയ ആളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30-ഓടെയാണ് സംഭവം.
തകര്‍ക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം എടിഎമ്മിലെ ക്യാമറയില്‍ പതിയുകയും ഉടന്‍ ഈ ചിത്രം ഉള്‍പ്പെടെ ഓഫീസിലേക്ക് സന്ദേശമെത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.45 വയസ്സ് പ്രായമുള്ള പച്ച നിറത്തിലുള്ള ഷർട്ട് ധരിച്ച ആളാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.