കൊച്ചിയിൽ വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം..അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്..ഒടുവിൽ…

മട്ടാഞ്ചേരിയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്. വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു.പ്രദേശത്ത് വിദേശവനിതകൾക്ക് നേരെ ഉപദ്രവശ്രമമെന്ന് ഫോൺകോൾ ലഭിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ രണ്ട് സിപിഒ ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് നിന്ന സംഘം ആക്രമിക്കുകയായിരുന്നു. കല്ലേറിൽ രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്. തുടർന്ന് ജീപ്പിൽ പിടിച്ച് കയറ്റിയ പ്രതികളെ തിരികെ ഇറക്കാനും ശ്രമമുണ്ടായി. എന്നാൽ ഇത് തടയാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മർദനമേൽക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ എത്തി മുഖ്യപ്രതിയെ പിടികൂടി. പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനുമെത്തി ആക്രമിച്ച് കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ എല്ലാവരും നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

Related Articles

Back to top button