ഗ്രാമപ്പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തി….മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം…

കോരഞ്ചിറ അടുക്കളക്കുളമ്പിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണമാല മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പോലീസ് പിടിക്കൂടി. പുതുപ്പരിയാരം പാങ്ങൽ അയ്യപ്പനിവാസിൽ പ്രസാദ് (കണ്ണൻ-42) ആണ് പിടിയിലായത്. വടക്കാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുക്കളക്കുളമ്പിൽ ലളിതയുടെ വീട്ടിൽ ഗ്രാമപ്പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തിയ പ്രതി ലളിതയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ്‌ മാല പൊട്ടിച്ചെങ്കിലും മാലയുടെ ഒരുഭാഗം മാത്രമേ കൊണ്ടുപോകാനായുള്ളു.

വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. മധു എന്നിവരടങ്ങുന്ന സംഘമാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്. ഇയാളെ ആലത്തൂര്‍ കോടിതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button