യുവാവിനെ കത്തിക്കാൻ ശ്രമം…യുവാവ് അറസ്റ്റിൽ…
തിരുവനന്തപുരം: യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻകടവ് സ്വദേശിയായ ഷാജിയെ പള്ളിത്തുറ ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനാണ് ഡാനി ശ്രമിച്ചത്. സുഹൃത്തിനോടൊപ്പം പള്ളിത്തുറ ജംഗ്ഷനിൽ നിന്ന ഷാജിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് 32കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.