കോട്ടയത്ത് 50,000 രൂപയ്ക്ക് കുട്ടിയെ വിൽക്കാൻ ശ്രമം….മൂന്നുപേർ കസ്റ്റഡിയിൽ

കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്നുപേരെ കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തു.ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് അമ്പതിനായിരം രൂപയ്ക്ക് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് വില്പനശ്രമം പരാജയപ്പെട്ടത്.
കുടുംബത്തിന് ഒപ്പം താമസിക്കുന്ന മറ്റു തൊഴിലാളികളാണ് വിവരം അറിയിച്ചത്. അന്വേഷിച്ചപ്പോൾ വസ്തുതയുണ്ടെന്ന് മനസ്സിലായി. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കുട്ടിയെ കടത്തുമായിരുന്നു. പിതാവ് ആയിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് തൊഴിൽ ഉടമ അൻസിൽ പറഞ്ഞു.



