പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം.. കൊല്ലത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം പള്ളിക്കലിലാണ് സംഭവം. കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അധ്യാപകൻ നവാസിനെ (49) യാണ് പൊലീസ് പിടികൂടിയത്.
ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.