എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം.. വിജിലൻസിൽ നിന്നാണെന്ന പേരിൽ തട്ടിപ്പിന് ശ്രമം…

അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു വിജിലൻസിൽ നിന്നാണെന്നും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഫോൺ സന്ദേശം എത്തി. എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്തു. സംഭവത്തിൽ എംഎൽഎ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.മറ്റൊരു ഫോൺ നമ്പർ എംഎൽഎയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് ഉപയോ​ഗിച്ച് പലരെയും തട്ടിപ്പിനിരയാക്കിയെന്ന് പറഞ്ഞാണ് ഫോൺകോൾ വന്നത്. കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പിന്നാലെ എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.

തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ ഫോൺ എടുത്തില്ല. സാമ്പത്തിക തട്ടിപ്പിന് എംഎൽഎയെ ഇരയാക്കാനുള്ള ശ്രമമായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.രാതി നൽകി.

Related Articles

Back to top button