ആലപ്പുഴയിൽ 18 വയസുകാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതിയായ ജോസ് രണ്ടുതവണ വീട്ടില്‍ വന്നിരുന്നുവെന്നും ഇതേ സംഭവം ആദ്യം ഉണ്ടായെന്നും, അസഭ്യ വര്‍ഷം നടത്തി തിരികെ പോയെന്നും പെൺകുട്ടി പറഞ്ഞു. രണ്ടാമത് വീണ്ടും ജോസ് പെട്രോളുമായി തിരിച്ചെത്തി ദേഹത്ത് ഒഴിക്കുകയുമായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.

‘ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് ആക്രമണം നടത്തിയത്. നേരത്തെയും നിരവധി തവണ ജോസ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്.’ യുവതി കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വയസുകാരിയെയാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ജീവന്‍ തിരിച്ച് കിട്ടി. സംഭവത്തിൽ ആയല്‍വാസിയായ ജോസ് (57) നെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു.

Related Articles

Back to top button