ആദ്യം ജോസ് അസഭ്യവര്‍ഷം നടത്തി.. പ്രതികരിച്ചതോടെ പെട്രോളുമായി പാഞ്ഞടുത്തു.. ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ട് രക്ഷപ്പെട്ടു.. ആലപ്പുഴയിൽ നടന്നത്…
ആലപ്പുഴയില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി. ജോസ് രണ്ടുതവണ വീട്ടില്‍ വന്നിരുന്നുവെന്നും ആദ്യം അസഭ്യ വര്‍ഷം നടത്തി തിരികെ പോവുകയും പിന്നീട് പെട്രോളുമായി തിരിച്ചെത്തി ദേഹത്ത് ഒഴിക്കുകയുമായിരുന്നുവെന്നും യുവതി പറയുന്നു. ‘ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് ആക്രമണം നടത്തിയത്. നേരത്തെയും നിരവധി തവണ ജോസ് വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിട്ടുണ്ട് എന്നും പെൺകുട്ടി പറഞ്ഞു.
സംഭവത്തില്‍ അയല്‍വാസിയായ ആലപ്പുഴ സി വാര്‍ഡ് സ്വദേശി ജോസി(57)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം.സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ജീവന് തിരിച്ച് കിട്ടി.