എംഎല്‍എയെ ആക്രമിക്കുന്നത് തടഞ്ഞു…ഐ സി ബാലകൃഷ്ണന്റ ഗണ്‍മാന് മര്‍ദ്ദനം

സുല്‍ത്താന്‍ ബത്തേരിയില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഗണ്‍മാന് മര്‍ദ്ദനമേറ്റു. ഗണ്‍മാനായ സുദേശനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. എംഎല്‍എയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗണ്‍മാന് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഗണ്‍മാനെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താളൂരില്‍ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍. ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ഐ സി ബാലകൃഷ്ണന്റെ പേരുണ്ടായിരുന്നു. പിന്നാലെയാണ് എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ത്തത്.

Related Articles

Back to top button