കലാരാജുവിനെതിരെയുള്ള ആക്രമണം…എഫ്‌ഐആര്‍ പുറത്ത്..ഒന്നാംപ്രതി…

കൊച്ചി: കൂട്ടാത്തുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ കടത്തികൊണ്ടുപോകുന്നതിന് മുമ്പ് വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചുവെന്ന് എഫ്‌ഐആര്‍. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം കാറില്‍ തട്ടികൊണ്ടുപോയെന്നാണ് എഫ്‌ഐആറിലുള്ളത്.

സംഭവത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയാസെക്രട്ടറി പി ബി രതീഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവര്‍ക്കും കണ്ടാല്‍ അറിയാത്ത 45 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. തട്ടികൊണ്ടുപോകല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കലാ രാജുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button