ആലപ്പുഴയിൽ വീട്ടമ്മക്ക് നേരെ ആക്രമണം.. വീട്ടിലെത്തിയ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി.. ശേഷം…
ആലപ്പുഴ കലവൂരിൽ വീട്ടമ്മയെ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി. ബോധം നഷ്ടമായ തങ്കമ്മയെ ആക്രമി ഷാൾ കൊണ്ട് കഴുത്തിന് ചുറ്റി ജനറൽ കമ്പിയിൽ കൂട്ടിക്കെട്ടി. അതിക്രമത്തിന് പിന്നാലെ വാതിലുകൾ പൂട്ടിയ ശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതിൽ തുറന്നാണ് വീട്ടുകാർ ബോധരഹിതയായ തങ്കമ്മയെ കാണുന്നത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കണ്ടെത്താനായില്ല മണ്ണഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണമോ സ്വർണമോ നഷ്ടപ്പെട്ടിട്ടില്ല .തങ്കമ്മയുടെ കഴുത്തിന് പരിക്കേറ്റതായി പോലീസ് പറഞ്ഞു.കവർച്ച ശ്രമം ആയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും പൊലീസ് പറഞ്ഞു.കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.