കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് സംഭവിച്ചത്.. പൊലീസ് സംഭവസ്ഥലത്തെത്തി….
കണ്ണൂർ പിണറായിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രിയദർശിനി സ്മാരക മന്ദിരം ആണ് ആക്രമിച്ചത്.സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.