നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണം..തോട്ടം തൊഴിലാളിക്ക്…

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം.

അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഫാം 11-ാം ബ്ലോക്ക് ഓമനമുക്കിൽ രമേശൻ-ജിഷ ദമ്പതിമാർ താമസിക്കുന്ന വീട്ടിലെ വാട്ടർ ടാങ്കും വീടിന്റെ മുന്നിലെ ഷെഡ്ഡും കാട്ടാന തകർത്തിരുന്നു. വീടിനകത്തുണ്ടായിരുന്ന രമേശനും നിഷയും ആനയെക്കണ്ട് അകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. നിഷയും ഭർത്താവ് രമേശനും വീടിന്റെ മുൻഭാഗത്ത് ഇരിക്കുന്നതിനിടെ കാട്ടാന എത്തുകയായിരുന്നു.

Related Articles

Back to top button