അജ്ഞാതൻ്റെ ആക്രമണം…കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് തലയ്ക്കടിയേറ്റു…

കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.




