ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം….
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഒധവില്‍ ആണ് ആക്രമണം. തീവ്ര ഹിന്ദുത്വ സംഘടനകളായ വി എച്ച് പി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കുകയായിരുന്നു.
ഈസ്റ്റര്‍ ദിനത്തിലെ ചടങ്ങുകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. കുർബാനയിൽ വിശ്വാസികൾ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് സംഘപരിവാർ പ്രവര്‍ത്തകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. വടിയും ത്രിശൂലവുമായാണ് ഇവരെത്തിയത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചെന്ന് വിശ്വാസികൾ പരാതിപ്പെട്ടു.