ഒമ്പതുകാരിക്ക് പീഡനം.. പ്രദേശവാസിയായ 52 കാരൻ അറസ്റ്റിൽ…
വർക്കലയിൽ ഒമ്പതുകാരിക്ക് പീഡനം. പ്രദേശവാസിയായ 52 കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകർ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി വിവരം പറഞ്ഞത്. വീട്ടിൽ ആരുമില്ലാതിരുന്ന അവസരം നോക്കി കുട്ടിയെ വിളിച്ചുവരുത്തിയാണ് ശാരീരികമായി ഉപദ്രവിച്ചത്.



