ശിശുക്ഷേമ സമിതിയിലെ കൊടുംക്രൂരത…കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം…

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.

മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചു എന്നും പറയുന്നുണ്ട്. പ്രതികളായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ വിവരം ശിശുക്ഷേമ സമിതി പൊലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം…

Related Articles

Back to top button