മോഷണം പോയ എടിഎം കാർഡുകളും പാൻ കാർഡും ഡ്രൈവിങ് ലൈസന്‍സുമെല്ലാം എടക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

പാലക്കാട്ടെ സ്ഥാപനത്തില്‍ നിന്നും മോഷണം പോയ വിവിധ രേഖകള്‍ എടക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ ടി എം കാര്‍ഡുകള്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് ദുര്‍ഗാ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖകള്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രേഖകള്‍ക്ക് പുറമെ മങ്കി ഗ്യാപ്പ്, കയ്യുറകള്‍, ടോര്‍ച്ച്, വെള്ള മുണ്ട് എന്നിവയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എടക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവയെല്ലാം കണ്ടെത്തിയത്. എടക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ ആള്‍ ഉപേക്ഷിച്ചതാകാം ഇവയെല്ലാമെന്ന് പൊലീസ് കരുതുന്നു. കഴിഞ്ഞ പതിനെട്ടിനാണ് പാലക്കാട് മോഷണം നടന്നത്. ഇയാള്‍ തന്നെയാകാം എടക്കരയിലും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

Related Articles

Back to top button