അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുമായി പോയ കാർ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചു; വാഹനത്തിലുണ്ടായിരുന്നത് മൂന്ന് കുട്ടികളുൾപ്പെടെ 7പേർ….

അതിരപ്പിള്ളിയിൽ ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിച്ചു. വൈകിട്ട് ഏഴ് മണിയോടെ വെറ്റിലപ്പാറയിലുള്ള ഡിവൈഡറിലാണ് കാർ ഇടിച്ചത്. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിനാണ് തീ പിടിച്ചത്. നാല് മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button