രാത്രി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഓർക്കപ്പുറത്ത് സ്റ്റാർട്ടായി…നോക്കിയപ്പോൾ ബസിനുള്ളിൽ…
young man try to steal ksrtc bus
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആഞ്ഞിലിത്താനം സ്വദേശി ജെബിൻ (34) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് തട്ടിക്കൊണ്ടു പോകാനാണ് പ്രതി ശ്രമിച്ചത്. ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്ന ജെബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തി.