ആലപ്പുഴയിൽ പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജ്യോതിഷാലയം നടത്തിപ്പുകാരൻ അറസ്റ്റിൽ….

ആലപ്പുഴ മാന്നാറിൽ പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജ്യോതിഷാലയം നടത്തിപ്പുകാരൻ അറസ്റ്റിൽ.അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ രാജേഷ് രാമചന്ദ്രനാണ് പിടിയിലായത്.ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന സ്ത്രീ പ്രശ്ന പരിഹാരത്തിനായി രാജേഷിനെ സമീപിച്ചിരുന്നു. യുവതിയും രാജേഷും തമ്മിൽ സൗഹൃദത്തിലായി.യുവതിയുടെ വീട്ടിൽ രാജേഷ് പലതവണ എത്തിയിരുന്നു.ഇതിനിടെയാണ് യുവതി വീട്ടിൽ ഇല്ലാതിരുന്ന സമയം പത്ത് വയസുള്ള യുവതിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. അമ്മയുടെ മറ്റൊരു സുഹൃത്തിനോടാണ് പത്തുവയസുകാരി തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞത് .തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകി.കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ രാജേഷിനെ സേലത്തുനിന്നാണ് പോലീസ് പിടികൂടിയത്.



