നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു…കെ.ആർ. ഗൗരിയമ്മ അവാർഡ് ലഭിച്ചത്…
തിരുവനന്തപുരം: ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡ് പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചീഫ് വീഡിയോ എഡിറ്റർ ഷഫീഖാൻ എസിന് ലഭിച്ചു. ടോപ്പ് ഗിയർ: സുജയുടെ ജീവിത യാത്രകൾ എന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിലാണ് അവാർഡ്.