നിയമസഭാ തിരഞ്ഞടുപ്പ്: എഎപി കേരളത്തിൽ മത്സരിക്കുമോ?

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ നേതാക്കളെ ദില്ലിയ്ക്ക് വിളിപ്പിച്ച് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഈ മാസം 9ന് സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെയുള്ളവരെ കെജ്രിവാൾ കാണുമെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുമോ എന്നതിൽ ഈ ചർച്ചയിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട സീറ്റുകളിൽ പാർട്ടി മത്സരിക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. ഈക്കാര്യമാകും പ്രധാനമായി ചർച്ച ചെയ്യുക.ഈക്കുറിന തദ്ദേശതിരഞ്ഞടുപ്പിൽ എഎപി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. മൂന്ന് വാർഡുകളിൽ എഎപി സ്ഥാനാർത്ഥികൾ വിജയിക്കുകയും അഞ്ച് ഇടങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച എഎപി പ്രതിനിധികളുമായി കെജരിവാൾ കൂടിക്കാഴ്ച്ച നടത്തും.

Related Articles

Back to top button