മുതിർന്ന സിപിഎം നേതാവിനെ തെരുവിലിട്ട് തല്ലി വനിതകൾ…
മുതിർന്ന സിപിഎം നേതാവിനെ തൃണമൂൽ കോൺഗ്രസ് വനിതാ നേതാവും കൂട്ടാളികളും ചേർന്ന് മർദിച്ചു.വെസ്റ്റ് ബംഗാളിലെ പശ്ചിം മേദിനിപൂർ ജില്ലയിൽ ഒരു വൃദ്ധയുടെ വീട് പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഭവം.
‘We Left, Kharagpur’ എന്ന സംഘടന നടത്തുന്ന അനിൽ ദാസിനെയാണ് തിങ്കളാഴ്ച രാവിലെ ബബിത കോളിയും അവരുടെ രണ്ട് വനിതാ കൂട്ടാളികളും ചേർന്ന് മർദിച്ചത്. എന്നാൽ സംഭവത്തെ ടിഎംസി ജില്ലാ നേതൃത്വം അപലപിക്കുകയും അക്രമികളെ പിന്തുണക്കില്ലെന്നും അറിയിച്ചു. ഖരഗ്പൂരിലെ ഖരിദ പ്രദേശത്തെ ഒരു പ്രദേശവാസിയുടെ മതിൽ അനധികൃതമായി പൊളിച്ചുമാറ്റുന്നതിനെതിരെ അനിൽ ദാസ് തിങ്കളാഴ്ച രാവിലെ പ്രതിഷേധിച്ചപ്പോഴാണ് സംഭവം നടന്നതെന്നും ബബിത കോളിയും കൂട്ടാളികളും ചേർന്നാണ് മതിൽ പൊളിച്ചുമാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.