സുവർണക്ഷേത്രത്തിൽ വീണ്ടും വെടിയൊച്ച….പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് നേരെ വധശ്രമം….
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്‌ബീർ സിങ് ബാദലിന്റെ നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് സുഖ്‌ബീറിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗദരി വെടിയുതിർത്തത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്‌പ്പെടുത്തി.