കാപ്പ കേസ് പ്രതിയ്ക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവം…എഎസ്ഐക്ക് സസ്പെൻഷൻ

കാപ്പ കേസ് പ്രതിയ്ക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐക്ക് സസ്പെൻഷൻ. എഎസ്ഐ ബിനു കുമാറിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട എസ് പി ഓഫീസിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. കാപ്പ കേസ് പ്രതിയ്ക്ക് ഔദ്യോഗിക വിവരങ്ങൾ കൈമാറി. കോടതിയിൽ ഹാജരാക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കും വിധം റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പടെ പണം വാങ്ങി ചോർത്തി നൽകി. പൊലീസ് അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവിട്ടു. സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നെല്ലാമാണ് കണ്ടെത്തൽ. രണ്ടുവർഷം മുൻപും ബിനു കുമാർ അച്ചടക്ക നടപടി നേരിട്ടിരുന്നു.

