താജ്‌മഹലിൽ ചോർച്ച.. പുറത്തു വന്ന വാർത്ത…

ലോകത്തെ ഏഴ് മഹാദ്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിൽ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. തകരാറുകൾ മുൻകൂട്ടിയറിയുന്നതിനും, അറ്റകുറ്റപ്പണികൾക്കുമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്നാണ് വിശദീകരണം. ചോർച്ച ഉണ്ടായിട്ടില്ലെന്നും എഎസ്ഐ ഉന്നത അധികൃതർ വ്യക്തമാക്കി

കഴിഞ്ഞ വർഷം മുകളിൽ നേരിയ ജലാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രശ്നം പരിഹരിച്ചിരുന്നു. നിലവിൽ ചോർച്ചയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. തറനിരപ്പിൽ നിന്ന് 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ

Related Articles

Back to top button