അശ്വനി കുമാര്‍ വധക്കേസ്..ശിക്ഷ വിധിച്ച് കോടതി..മൂന്നാംപ്രതിക്ക്…
ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എംവി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.കോടതി വിധിയിൽ തൃപ്തിയില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്ന് അശ്വനി കുമാറിന്റെ കുടുംബം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ വിധി പകർപ്പ് കിട്ടയിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങളിലാണ് കുടുംബവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും.