‘അശോക സ്തംഭത്തെ അപമാനിച്ചു…എന്‍വി ബാലകൃഷ്ണനെതിരെ കേസ്

അശോക സ്തംഭത്തെ അപമാനിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവര്ത്തകന് എന്‍വി ബാലകൃഷ്ണനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്. അശോക സ്തംഭത്തെ അപമാനിച്ചെന്നും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ്.
ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കത്തെ തുടർന്നാണ് നടപടി. മാര്‍ച്ച് 21 നാണ് കേസെടുത്തത്. തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇന്ന് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് കൈമാറുകയുമായിരുന്നു.