ആശിർനന്ദയുടെ ആത്മഹത്യ…അധ്യാപകർക്കെതിരെ തുറന്നടിച്ച് അച്ഛൻ…

ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് അച്ഛൻ പ്രശാന്ത്. പ്രിൻസിപ്പാൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്.

കേസിൽ മാനേജ്‌മെന്റിനെയും പ്രതി ചേർക്കണമെന്നും പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും ആശിർ നന്ദയുടെ പിതാവ് പ്രശാന്ത് ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button