ആവശ്യപ്പെട്ടത് 21000 രൂപ, 1000 രൂപ എത്രയോ ചെറുത്.. സമരം തുടരുമെന്ന് ആശമാർ…

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു.ആ അർത്ഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർദ്ധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർദ്ധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണ്.

വിരമിക്കൽ ആനുകൂല്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആശമാർ അടിയന്തരമായ സംസ്‌ഥാന കമ്മിറ്റി വിളിച്ചു. സമരം തുടരും എന്ന് തന്നെയാണ് തീരുമാനം. സമരത്തിന്റെ രൂപത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നും ആശമാർ അറിയിച്ചു.മുണ്ടാകുമെന്നും ആശമാർ അറിയിച്ചു.

Related Articles

Back to top button