ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു

തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു. 50 വോട്ടുകളാണ് ആശ നാഥിന് കിട്ടിയത്. ഒരു വോട്ട് അസാധുവായി. എൽഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളും ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്. വിവി രാജേഷാണ് തിരുവനന്തപുരത്തെ മേയർ. രാവിലെയാണ് മേയറായി വിവി രാജേഷ് ചുമതലയേറ്റത്. 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകൾ രാജേഷിന് ലഭിച്ചപ്പോൾ യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർപി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും ഒരു പോലെ വികസനം കൊണ്ട് വരുമെന്നും വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാമെന്നും ഡെപ്യൂട്ടി മേയർ ആശാനാഥ് പറഞ്ഞു.




