‘ആശ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം…സിഐടിയു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിഐടിയു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി പ്രേമ. ആശ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും നിലവിലെ സമരം നയിക്കുന്നത് തൊഴിലാളികള്‍ അല്ലെന്നും പി പി പ്രേമ ആരോപിച്ചു.
‘സമരം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിലാണ്. കേന്ദ്രവിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. സമരം ചെയ്യേണ്ട സ്ഥലം മാറിപ്പോയി. കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഐടി തയ്യാറാണെന്നും പി പി പ്രേമ പ്രതികരിച്ചു.