ആശ വർക്കേഴ്സ് അനിശ്ചിതകാലസമരം 50-ാം ദിനം….ഇന്ന് സമരപന്തലിന് മുന്നിൽ…
ആശ വർക്കേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പത് ദിവസം പിന്നിടുന്നു. ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ട് പോകുമ്പോൾ സമരം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം. അൻപതോളം ആശമാർ ഇന്ന് സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും.
കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. അതുകൊണ്ട് തന്നെ ആദ്യമൊക്കെ സമരത്തെ സർക്കാർ ഗൗരവമായി എടുത്തില്ല. പിന്നെ മെല്ലെ പൊതുജനം സമരം ഏറ്റെടുത്തു.