ആശാവര്‍ക്കേഴ്‌സിന് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചു തുടങ്ങി..
ആശ വര്‍ക്കേഴ്‌സിന് ഫെബ്രുവരി മാസത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി. പത്തനംതിട്ട ജില്ലയിലെ ആശ വര്‍ക്കേഴ്‌സിനാണ് ആദ്യം ഓണറേറിയം ലഭിച്ചു തുടങ്ങിയത്. മറ്റു ജില്ലകളിലും ഉടന്‍ തുക ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഫെബ്രുവരി മാസത്തെ ഓണറേറിയം ആണ് നല്‍കിയത്. 7000 രൂപയാണ് ലഭിച്ചത്. പെന്‍ഡിങ് ഇല്ലാതെ ഓണറേറിയം ലഭിക്കുന്നത് ആദ്യമായി എന്ന് ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.