ആലപ്പുഴയിൽ ആശ വർക്കർക്കും ഭർത്താവിനെയും ക്രൂര മർദ്ദനം…രണ്ട് പേർ അറസ്റ്റിൽ…അറസ്റ്റിലായവർ…

ആലപ്പുഴ : ചാരുംമൂട് നൂറനാട് ഉളവുക്കാട് സ്വദേശി ആശാ വർക്കറായ മണിമോളെയും (57) ഭർത്താവിനെയും വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്ത കേസിൽ ടിപ്പർ ഡ്രൈവർമാരായ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. രണ്ടാം പ്രതി പാലമേൽ എരുമക്കുഴി മുറിയിൽ വിപിൻ ഭവനത്തിൽ വിജിൽ (30)മൂന്നാം പ്രതി പാലമേൽ എരുമക്കുഴി പയ്യനല്ലൂർ രതീഷ് ഭവനം വീട്ടിൽ രാജേഷ് (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ടിപ്പർ ഡ്രൈവറന്മാരായ ഒന്നും,നാലും പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികളും മണിമോളുടെ ഭർത്താവും തമ്മിലുള്ള വിരോധം ആണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ എസ് നിതീഷ്,ഗോപാലകൃഷ്ണൻ, എസ് സി പി ഒ രജീഷ്, സിപിഒ മാരായ മനു, ശരത്ത്, മിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ഓട്ടോയും കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button