ആശ സമരക്കാർ സമരപ്പന്തലിൽ പൊങ്കാലയിടും …മന്ത്രിമാരുടെ മനസലിയാനുള്ള പ്രാര്‍ത്ഥനയെന്ന് ആശമാര്‍…

കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് ആണ് പ്രതിഷേധ പൊങ്കാലയിടുക.ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് പ്രതിഷേധ പൊങ്കാലയിടും.

പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ കൂടെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു. അതിനിടെ പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു.

Related Articles

Back to top button