പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ മർദനം.. ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസ്…

സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്. ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസ ജബ്ബാറാണ് പരാതി നൽകിയത്.

10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. കൂടാതെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനും ബിപിൻ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ ഇയാൾക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button