നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പങ്ങൽ അർപ്പിച്ച് ആര്യാടൻ ഷൗക്കത്ത്

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പങ്ങൽ അർപ്പിച്ച് നിലമ്പൂർ ഉപതെരഞ്ഞടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഉമ്മൻ ചാണ്ടി പിതൃതുല്യനായിരുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി. എൻ്റെ പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഒപ്പമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരുവെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകും. അൻവർ വിഷയം പാർട്ടി മുന്നണി നേതൃത്വം പ്രതികരിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.

Related Articles

Back to top button