യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും പി.വി അൻവര്‍ പൂര്‍ണമായും പിന്തുണക്കും….

യുഡിഎഫിന്‍റെ സ്ഥാനാർഥി ആരായാലും വിജയിപ്പിക്കാൻ സജ്ജമായ മണ്ണാക്കി നിലമ്പൂരിനെ പ്രവർത്തകർ മാറ്റിയെന്ന് ആര്യാടൻ ഷൗക്കത്ത്. വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന് നടത്താൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.ആരാണ് സ്ഥാനാർഥിയെന്ന തീരുമാനം ഇതുവരെ വന്നിട്ടില്ല. അത് ഹൈക്കമാന്‍ഡ് തീരുമാനിക്കും . യുഡിഎഫിന്‍റെ നേതാക്കന്മാരുമായി അൻവർ സംസാരിക്കുന്നുണ്ട്. യുഡിഎഫുമായി സഹകരിക്കാൻ അൻവർ തയ്യാറാണ്. അൻവർ ഒരു വലിയ ഘടകമാണ് . അൻവറിന്‍റെ ഘടകം യുഡിഎഫിന് അനുകൂലമാണെന്നും ആര്യാടൻ പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 19 നാണ് തെരഞ്ഞെടുപ്പ് . ജൂൺ 23ന് വോട്ടെണ്ണും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ രണ്ടാണ്.

Related Articles

Back to top button