തിരുമല അനിലിന്‍റെ മരണത്തിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുമല കൗണ്‍സിലര്‍ കെ അനില്‍ കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്ത്. കുറച്ച് കാലമായി കൗണ്‍സിലില്‍ അനില്‍ സജീവമായി പങ്കെടുത്തിരുന്നില്ലെന്നും ഈ മരണ വാര്‍ത്ത സഹിക്കാന്‍ കഴിയുന്നതല്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
‘സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചില സംസാരങ്ങള്‍ കേട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യമേ അറിയാമായിരുന്നു. കൗണ്‍സിലില്‍ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നാണ് പറഞ്ഞത്.’ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആശുപത്രിയില്‍ കാണിക്കുന്ന കാര്യത്തില്‍ ഡെപ്യൂട്ടി മേയര്‍ അടക്കം ഇടപെട്ടിരുന്നുവെന്നും നിലവില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.