‘ഉറ്റ സുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക്’.. നടി ആര്യ ബാബു വിവാഹിതയാകുന്നു; വരന്‍ ബിഗ് ബോസ് താരം സിബിൻ…

നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ആര്യയും സിബിനും തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിന്‍ ബെഞ്ചമിന്‍.

”ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.ഒടുവില്‍ ഞാന്‍ പൂര്‍ണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളില്‍ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോള്‍ ഡാഡി എന്നാണ് വിളിക്കുന്നത്.

ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.”ആര്യയുടെ വാക്കുകള്‍.

‘ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു – ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ – എന്റെ ഉറ്റ സുഹൃത്ത്, ആര്യ. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അം​ഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. അതിനാൽ, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു – അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ,’ എന്ന് സിബിൻ കുറിച്ചു.

Related Articles

Back to top button