അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.. കല്ലേറ്…

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. പ്രചാരണം നടത്തുന്നതിനിടെ കെജ്‌രിവാൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു.ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർത്ഥി പർവേശ് വർമയാണെന്നായിരുന്നു എഎപിയുടെ ആരോപണം. തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് പരിഭ്രാന്തരായ ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ നിയോഗിച്ചു എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ അരവിന്ജ് കെജ്‌രിവാള്‍ ഭയപ്പെടാന്‍ പോകുന്നില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും എഎപി പറഞ്ഞു.

Related Articles

Back to top button