അരൂർ ഗർഡർ അപകടം….കരാര്‍ കമ്പനിയുടെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല…..

തുറവൂരില്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിവീണുണ്ടായ അപകടത്തില്‍ അനാസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അപകടത്തില്‍ മരിച്ച രാജേഷിനെ തനിക്ക് നേരിട്ട് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘രാജേഷിനെ നേരിട്ട് അറിയാം. നല്ല ചെറുപ്പക്കാരനാണ്. പിക്കപ്പ് വാനുമായി തമിഴ്‌നാട്ടിലേക്കായിരുന്നു യാത്ര. ദൗര്‍ഭാഗ്യകരമാണ് അപകടം. ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തി. കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടിയെടുക്കണം. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നു. കരാര്‍ കമ്പനിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. രാജേഷിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കണം’, രമേശ് ചെന്നിത്തല പറഞ്ഞു.



